തടിയന്‍

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi

Friday, March 24, 2006

ഊരുതെണ്ടി??

അച്ഛന്റെ ജോലി മാറ്റം അനുസരിച്ച്‌ സ്കൂള്‍ മാറുന്നത്‌ ഒരു സ്ഥിരം പരിപാടി ആയി മാറിയ കാലഘട്ടത്തില്‍.. ഒരിക്കല്‍ രാവിലെ സ്കൂളില്‍ അസംബ്ലിക്ക്‌ അടുത്ത്‌ നിന്ന സഹപാഠി നീ എവിടെന്നാ വരുന്നതെന്നു ചോദിച്ചു.. ഞാന്‍ ഒരു മടിയും കൂടാതെ പറഞ്ഞു "കേരളത്തീന്ന്‌"..

ഏന്നും പുതിയ സ്കൂളില്‍ ചേരുമ്പോള്‍, ഒരു അന്യന്‍ എന്ന രീതിയില്‍ എല്ലാരും നോക്കുമ്പോള്‍, എങ്ങനെയെങ്കിലും അവരുടെ മുന്നില്‍ ചമ്മാതെ ജീവിചു പോകണം എന്നാണ്‌ എന്റെ മനസില്‍.. മഹാരാഷ്ട്ര, തമിഴ്‌നാട്‌, കേരളം എന്നു ഇങ്ങനെ കറങ്ങുമ്പോള്‍ എന്റെ സംസാര ഭാഷ ഹിന്ദി, തമിഴ്‌, മലയാളം എന്നിങ്ങനെ മാറുന്ന കാര്യം ഞാന്‍ പോലും അറിഞ്ഞിരുന്നില്ല.. വലുതായാപ്പോള്‍ അമ്മയും ബന്ധുക്കളും പറഞ്ഞാണ്‌ ഞാന്‍ ഇതൊക്കെ അറിയുന്നത്‌..

എന്തായാലും ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു മാറ്റത്തിനിടയില്‍ ആണ്‌ രാവിലെ സഹപാഠിയുടെ ഈ ചോദ്യം.. അവന്‌ ഉത്തരം കേട്ടപ്പോഴെ എന്റെ ഭൂമിശാസ്ത്രത്തിലുള്ള അറിവിനെ കുറിച്ച്‌ പുച്ഛം ആയി.. എന്നാല്‍ പിന്നെ എന്നെ എന്റെ അബദ്ധം മനസിലാക്കിപിച്ചിട്ട്‌ തന്നെ കാര്യം എന്നു വിചാരിച്ച്‌ അവന്‍ ക്രോസ്സ്‌ വിസ്താരം തുടങ്ങി..

കേരളത്തില്‍ എവിടുന്നാ??
ആലപ്പുഴ..

ആലപ്പുഴയില്‍ എവിടുന്നാ??
കേരളത്തില്‍..

കേരളത്തില്‍ എവിടെന്നാ??
ആലപ്പുഴയില്‍...

കുറച്ച്‌ കഴിഞ്ഞപ്പോള്‍ അവന്‌ പിടികിട്ടി എന്റെ അടുത്ത്‌ ചോദ്യം ചോദിച്ചിട്ട്‌ കാര്യം ഇല്ല.. എല്ലാ ചോദ്യത്തിനും ഉത്തരം ഉണ്ട്‌.. മണ്ടത്തരം ആണെങ്കില്‍ എന്തും :-). പക്ഷെ അതു പറയുന്നത്‌ മണ്ടത്തരം ആണെന്ന്‌ എനിക്കും മനസിലായത്‌ കൊണ്ടു അന്നു മുതല്‍ ഭൂമിശാസ്ത്രം എന്ന് വിഷയത്തോട്‌ ഒരു താല്‍പര്യം തുടങ്ങി..

വലിയ ഒരു ഇന്ത്യ മാപ്‌, വേള്‍ഡ്‌ മാപ്‌ പിന്നെ ഒരു അറ്റ്‌ലസ്‌ ഒക്കെ വീട്ടിലെ അലമാരയില്‍ നിന്നും ചികഞ്ഞെടുത്ത്‌ മനസിലാക്കി തുടങ്ങി.. കൂടെ ആ സ്ഥലങ്ങളൊക്കെ കാണാന്‍ ഉള്ള സ്വപ്നങ്ങളും.

തിരുവനന്തപുരം എത്തിയപ്പോള്‍ അച്ഛന്റെ ജോലി മാറ്റത്തിന്റെ കൂടെ ഉള്ള സ്ഥലം മാറ്റം നിറുത്തി.. അച്ഛന്‍ എന്നെ നാട്ടിലെ സ്കൂളിലാക്കി ഇന്ത്യയുടെ ഓരോ കോണില്‍ ജോലിയുമായി നടന്നു.. ആ സന്ദര്‍ഭങ്ങളിലൊക്കെ അച്ഛനെ കാണാന്‍ എന്ന പേരില്‍ ഓരോ സ്ഥലം കാണാന്‍ ഞാന്‍ പോകുമായിരുന്നു..

സ്കൂള്‍ മാറ്റം ശീലിച്ചത്‌ കൊണ്ടായിരിക്കും തിരുവനന്തപുരത്ത്‌ തന്നെ ഞാന്‍ മൂന്ന്‌ സ്കൂളില്‍ പഠിച്ചു.. പക്ഷെ അതു വേറെ ഒരു കഥയാണ്‌.. ഒരിക്കല്‍ കോളേജില്‍ കേറിയേപ്പിന്നെ ശരിക്കും ഊരുചുറ്റല്‍ തന്നെ തുടങ്ങി.. ടൂര്‍ എന്നു പറയുന്ന എല്ല പരിപാടിയിലും ഞാന്‍ മുന്‍പന്തിയില്‍ നില്‍ക്കുമായിരുന്നു.. പിന്നെ ജോലി ആയതില്‍പിന്നെ ഊരുചുറ്റലിനു പുതിയ പേരു കിട്ടി.. ഓണ്‍സൈറ്റ്‌.. ഒരു ഓണ്‍സൈറ്റ്‌ കറക്കം കൊണ്ടു പുതിയ കുറെ സ്ഥലങ്ങളുടെ പേരും പെരുമയും അറിഞ്ഞു.. കൂടെ പുതിയ കിനാവുകള്‍ തുടങ്ങി.. പണ്ട്‌ അച്ഛന്റെ അലമാരിയില്‍ നിന്ന്‌ എടുത്ത വേള്‍ഡ്‌ മാപ്‌ വീണ്ടും പൊടി തട്ടി എടുത്തു നോക്കി.. ഒരു ഓണ്‍സൈറ്റ്‌ കൊണ്ടു എന്റെ ഊരുചുറ്റല്‍ ആഗ്രഹം അടക്കാം എന്നു വിചാരിച്ച കമ്പനിക്കു തെറ്റി.. അവര്‍ എന്റെ ആഗ്രഹങ്ങള്‍ കൂട്ടിയതേ ഉള്ളൂ.. ജോലി മാറി.. ഇപ്പോള്‍ ഒരിടത്തും ഉറച്ച്‌ നില്‍ക്കാതെ അങ്ങുമിങ്ങും അലയുന്നു.. ഞാനും എന്റെ മനസും.
ഈ ജീവിതത്തെ ഒരു ഊരുതെണ്ടല്‍ എന്ന്‌ പറയാമോ?

5 Comments:

  • At 12:06 PM, Blogger ദേവന്‍ said…

    ഒന്നിലും ഉറച്ചു നില്‍ക്കാന്‍ പറ്റില്ലല്ലോ സഹോദരാ. സ്വന്തം വീട്ടുമുറ്റം പോലും അനുനിമിഷം മാറുകയാണീക്കാലത്ത്‌. ഉലകമേ തറവാടെന്നോ വീണേടം വിഷ്ണുലോകമെന്നൊ മറ്റോ വരട്ടു തത്വങ്ങളൊക്കെ പറഞ്ഞോ നമുക്കങ്ങു സമാധാനിക്കാം.
    സസ്നേഹം
    മറ്റൊരു പഥികന്‍.

     
  • At 12:08 PM, Blogger സൂഫി said…

    സ്വാഗതം തടിയാ
    :)

     
  • At 12:36 PM, Blogger പെരിങ്ങോടന്‍ said…

    सफरोँ कि ज़िन्दगि ये कभि नहि खतम् होति എന്നൊക്കെയുള്ള സിനിമാ ഡയലോഗുകള്‍ ഓര്‍മ്മവരുന്നു സുഹൃത്തേ..

    ഊരുതെണ്ടിയുടെ ഓട്ടക്കീശയില്‍ എന്തുണ്ട്?

     
  • At 5:46 PM, Blogger സാക്ഷി said…

    ഫോണ്ട് ബോള്‍ഡ് അല്ലാതാക്കിയാല്‍ ഒന്നുകൂടി റീഡബിള്‍ ആയേനെ.

    നന്നായിട്ടുണ്ട്.

     
  • At 8:20 AM, Blogger ammayi said…

    how many places have u visited across US bud? just curious!!!

     

Post a Comment

<< Home