തടിയന്‍

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi

Thursday, March 23, 2006

തടിയന്‍

നല്ല വെയില്‍.. ഈ വെയിലത്ത്‌ വല്ല മരച്ചുവട്ടിലും ഇരുന്നാല്‍ പോരേ എന്നു എന്റെ തലച്ചോര്‍ പറഞ്ഞെങ്കിലും, എളുപ്പം നടന്നാല്‍ വീട്ടില്‍ എളുപ്പം എത്താം എന്ന്‌ എന്റെ മനസു പറഞ്ഞു.. എന്തിനാ ഞാന്‍ ഈ ധൃതി പിടിച്ച്‌ നടക്കുന്നത്‌?? വീട്ടില്‍ എത്തി അമ്മയെ കാണാന്‍ ഉള്ള ആകാംക്ഷയാണോ? അതൊ എളുപ്പം തിരിച്ചു സ്കൂളില്‍ ചെന്ന്‌ ടീച്ചറിന്റെ ക്ലാസ്സ്‌ കേള്‍ക്കാനൊ?

വീട്ടില്‍ എത്തി ഊണു കഴിഞ്ഞു തിരിച്ചു സ്കൂളിലേക്കു നടക്കുമ്പോള്‍ ഉറപ്പായി.. അമ്മയെ കാണാനൊ റ്റീച്ചറിന്റെ ക്ലാസ്സ്‌ കേള്‍ക്കാനോ ഒന്നും അല്ല ഈ ധൃതി കൂട്ടിയത്‌.. നല്ല പൊരിച്ച മത്തി കൂട്ടി അമ്മയുടെ ഊണു കഴിക്കാന്‍ ഉള്ള ഓട്ടം ആയിരുന്നു അത്‌..

അന്ന്‌ ഊണിന്‌ വേണ്ടി ഓടി തുടങ്ങിയ എനിക്ക്‌ ഇപ്പോഴും ആഹാരം ഒരു വീക്ക്‌നെസ്സ്‌ ആണ്‌.. അന്നും ഞാന്‍ ഒരു തടിയന്‍.. ഇന്നും.. ഒരു മാറ്റവും ഇല്ല.. നാട്ടുകാര്‍ ബഹുമാനം കൊണ്ടോ.. പേടി കൊണ്ടൊ എന്നറിഞ്ഞുകൂടാ.. മുഖത്ത്‌ നോക്കി തടിയാ എന്നു വിളിക്കാറില്ല.. എന്നാലും ഞാന്‍ എന്നെ തടിയാ എന്നു തന്നെ വിളിക്കട്ടെ :-)

സ്വന്തം
തടിയന്‍

4 Comments:

  • At 4:26 PM, Blogger ammu_nandu said…

    Annu bhakshanathinu vendi enkilum oodiyirunnu, inno?

     
  • At 2:24 PM, Blogger വിശാല മനസ്കന്‍ said…

    'അമ്മയുടെ ഊണു കഴിക്കാന്‍ ഉള്ള ഓട്ടം '
    ആയിരുന്നു പണ്ടെനിക്ക് വെക്കേഷന് നാട്ടില്‍ പോക്കുപോലും.!

    എടോ തടിയന്‍ നല്ല എഴുത്ത് :)

     
  • At 12:26 PM, Blogger viswaprabha വിശ്വപ്രഭ said…

    ഞാന്‍ ഒന്നു വിളിച്ചു നോക്കട്ടെ...

    തടിയാ‍ാ‍ാ‍ാ‍ാ.......

     
  • At 2:29 PM, Blogger Shyju said…

    എന്താടൊ നന്നായിക്കൂടെ

     

Post a Comment

<< Home