Thursday, July 20, 2006
Monday, May 22, 2006
യാത്ര
വീണ്ടും അമേരിക്കന്‍ ഇന്ത്യാക്കാരുടെ നാട്ടില്‍ എത്തി.. ഈ നാട്ടില്‍ എത്താന്‍ പെട്ട പാടേ.. എന്നെ പോലത്തെ തടിയന്മാരെ, പെട്ടിയില്‍ ഇട്ട് അടച്ച പോലെ സ്ഥല സൌകര്യം ഒട്ടും ഇല്ലാത്ത പ്ലെയിനിന്റെ സീറ്റില്‍ പത്തിരുപതു മണിക്കൂര്‍ ഇട്ടു പോറ്റും... പിന്നെ സ്ഥിരം യാത്ര ചെയ്യാറുള്ളവര്‍ "aisle" സീറ്റ് അല്ലെങ്കില്‍ "window seat" ചോദിച്ചു വാങ്ങും.. കാല് വയ്ക്കാന്‍ കുറച്ചു കൂടി സൌകര്യമുള്ള സീറ്റുകള്‍ ആണിവ.
എന്തായാലും ഇപ്രാവശ്യം നാട്ടിലെ ചെക്കിന്‍ കൌണ്ടറില്‍ ഒരു മലയാളി പെണ്ണിനെ കണ്ടുമുട്ടി.. കുറച്ചു പഞ്ചാര അടിച്ചു ഇരുന്നപ്പോള്‍ അവള്‍ ടിക്കറ്റ് ഇങ്ങു കയ്യില്‍ തന്നു.. സാധാരണ ചോദിക്കേണ്ട ചോദ്യങ്ങളൊന്നും - ഏതു സീറ്റ് വേണം? എങ്ങനത്തെ ഫുഡ് വേണം? - ഒന്നും ഇല്ല.. പിന്നെ ഞാന്‍ തന്നെ പറഞ്ഞു. "aisle" സീറ്റ് വേണം.. ഇന്ത്യന്‍ വെജിറ്റേറിയന്‍ ഫുഡ് വേണം.. എന്നൊക്കെ.. ഈ ഗ്രൌണ്ട് സ്റ്റാഫിനെ ഇന്ത്യക്കു പുറത്തു കൊണ്ട്‌പോയാല്‍ ഇതേ പെരുമാറ്റം ആയിരിക്കുമോ എന്ന് കുറച്ചു നേരം ഞാന്‍ സ്വയം ചിന്തിച്ചു.. പിന്നെ വിട്ടു..
ഇന്ത്യന്‍ എമിഗ്രേഷന്‍.. രാജ്യത്തിന് പുറത്തു പോകേണ്ട എല്ലാ ആള്‍ക്കാര്‍ക്കും കടക്കേണ്ട കടമ്പ.. അതു നമ്മളുടെ നാട്ടിലെ സര്‍ക്കാര്‍ ജോലിക്കാര്‍ കൂടെ ആകുമ്പോള്‍.. ഒന്നും പറയണ്ട.. എന്റെ പാസ്പോര്‍ട്ട് എടുത്തു.. കുറെ വിസ പേജ് അങ്ങോട്ടും ഇങ്ങോട്ടും മറിച്ചു നോക്കി..
"Going for first time?" ..
(ഇത്രയും നേരം വിസ സ്റ്റാമ്പ് ചെയ്തേക്കുന്നത് കണ്ട ചേട്ടന് മണ്ടന്‍ ചോദ്യത്തില്‍ നിന്ന് തുദങ്ങണം എന്നു വാശി ആണെന്ന് തോന്നുന്നു.. അല്ലെങ്കില്‍ കാണാതെ പഠിച്ച ചോദ്യത്തിലെ ആദ്യത്തെ ഐറ്റം ആയിരിക്കും. ഞാന്‍ ഒന്നും മിണ്ടിയില്ല.. പിന്നെ കുറച്ചു കഴിഞ്ഞു പറഞ്ഞു..)
"No"
കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ചേട്ടന് പണി അറിഞ്ഞുകൂടാ എന്ന്.. എന്തൊക്കെ പറഞ്ഞാലും ഈ ഇമിഗ്രേഷന്‍ ആപ്പീസര്‍മാര്‍ക്ക് വിവരം ഇല്ലെങ്കിലും അഹങ്കാരത്തിന് ഒട്ടും കുറവില്ല.. അതുകൊണ്ടു ഒന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ല. വല്ലതും പറഞ്ഞാല്‍ അത് മതി കയ്യീന്നു രൂപ വാങ്ങിക്കാന്‍. ചേട്ടന്‍ മുറി ഇംഗ്ലീഷില്‍ എന്തൊക്കെയോ ഒക്കെ പറഞ്ഞു.. ഞാന്‍ എല്ലാത്തിനും തല കുലുക്കി.. ഇതൊക്കെ കണ്ടുകൊണ്ടിരിക്കുനതു ശരിക്കും നല്ല ഒരു സമയം കൊല്ലി ആണു.
പ്ലെയിനില്‍ കേറിയാല്‍ പിന്നെ സമയം കൊല്ലാന്‍ വഴി കണ്ടുപിടിക്കുക വല്യ പാടാണ്.. കയ്യിലുള്ള ബുക്ക് മിക്കവാറും ഒരു യാത്ര മൊത്തം നില്‍ക്കില്ല.. അതിന് മുന്നേ തീരും. പ്ലെയിനിലുള്ള സിനിമ ആണ് വേറെ ഒരു വഴി.. എനിക്ക് ഇതിലെല്ലാം ഇഷ്ടം ഉറങ്ങാന്‍ ആണ്.. പക്ഷേ മിക്കവാറും സാധിക്കാറില്ല.
ഇപ്രാവശ്യം സിംഗപ്പൂരില്‍ കൂടെ ആണ് യാത്ര.. അവിടെ ഫ്രീ സിംഗപ്പൂര്‍ ട്രിപ് എടുക്കുക ഒരു പതിവ് പരിപാടി ആണ്.. അവിടെ ഒരേ ദിവസം, ബസ്സ്, ട്രെയിന്‍, ബോട്ട് പ്ലെയിന്‍ എല്ലാത്തിലും കയറാനുള്ള അവസരം എനിക്കുണ്ടായി.. അവരുടെ സിറ്റി ട്രിപ് നടകുന്ന റ്റെര്‍മിനലില്‍ പോകാന്‍ ഒരു ചെറിയ ട്രെയിനുണ്ട്.. പിന്നെ സിറ്റി ട്രിപ് ബസില്‍ കൊണ്ടു പൊയി ഒരു ചെറിയ ബോട്ട് ട്രിപ് തരും.. തിരിച്ചു പ്ലെയിനില്‍ കയറാന്‍ നേരത്താണ് ഓര്‍ത്തത്, ഒരേ ദിവസം ഇത്ര തരം വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞു എന്ന്..
വീണ്ടും പ്ലെയിന്‍ യാത്ര.. സിനിമ.. ഉറക്കം.. സിനിമ.. ഉറക്കം.. അവസാനം അമേരിക്കയില്‍ എത്തി.. അവിടെയും ഇമിഗ്രേഷന്‍. അവിടെത്തെ ചേട്ടന്മാര്‍ക്ക് പണി അറിയാം.. ചെന്ന ഉടനെ രണ്ടു ചോദ്യം.. എന്തിനാ വരുന്നത്, എത്ര നാള്‍ ആണ് കറക്കം.. ഉത്തരം പറയുന്നതിന് മുന്‍പെ രണ്ടു കയ്യും വെച്ചു ഫിംഗര്‍ പ്രിന്റ് എടുക്കുക, ഒരു ഫോട്ടോ എടുക്കുക.. പരിപാടി കഴിഞ്ഞു.. പിന്നെ അടുത്ത കടമ്പ.. കസ്റ്റംസ് ചെക്കില്‍ .. പൊതുവെ ഒന്നും ചോദിക്കാറില്ല.. പിന്നെ ഇന്ത്യക്കാരനാണു കസ്റ്റംസ് ഓഫീസര്‍ എങ്കില്‍ അപ്പോള്‍ ചോദിക്കും, അച്ചാര്‍ കൊണ്ടു വന്നോ? ഉണക്ക മീന്‍ ഉണ്ടോ എന്നൊക്കെ (ഉണ്ടെങ്കില്‍ അങ്ങേരെടുക്കും :-) ). എല്ലാവരും ഒരേ ഉത്തരം ആണ് - ഒന്നും ഇല്ല എന്ന്
അതോടെ ഞാന്‍ ഏറ്റവും പ്രതീക്ഷിച്ചിരുന്ന യാത്ര അടുത്തു വരുന്നതിന്റെ ആകാംക്ഷ.. നേരെ ഒരു കാര്‍ റെന്റല്‍ സെന്ററില്‍ പോയി. നേരത്തെ ബുക്ക് ചെയ്തതു പോലെ ഒരു SUV കാര്‍.. പിന്നെ അതും ഓടിച്ച് ഹോട്ടലില്‍ പോക്ക്... എയര്‍പോര്‍ട്ടില്‍ നിന്നു ഹോട്ടല്‍ 200km ഉണ്ട്.. എല്ലാരും എനിക്കു വട്ടാണെന്ന് പറയും.. ഇത്രയും ദീര്‍ഘ ദൂരം യാത്ര ചെയ്തിട്ടു വീണ്ടും ഒരു റ്റാക്സിക്കു പകരം സ്വന്തമായി വണ്ടി ഓടിക്കുന്നതിന്.. പക്ഷേ ഇത്രയും നേരം യാത്ര ചെയ്തതില്‍ ഏറ്റവും ആസ്വദിക്കാവുന്ന യാത്ര ഇതാണ് - നമ്മുടെ നാട്ടിലൊക്കെ സ്വപ്നം കാണാന്‍ മാത്രം പറ്റുന്ന കാര്‍ കമ്പനിുടെ പേരില്‍ ലാഘവത്തോടെ റെന്റിനു എടുക്കുന്നതും പിന്നെ അതില്‍ ചെത്തി നടക്കുന്നതും...
എന്തായാലും ഹോട്ടലില്‍ വന്ന് റൂമെടുത്തതോടെ ഈ യാത്രക്കൊരു അവസാനം അനിവാര്യമാണെന്നു തോന്നി.. ഞാന്‍ വീണ്ടും ഉറക്കം ആരംഭിച്ചു.
----------
ഇത്രയും എഴുതിയപ്പോള്‍ മനസില്‍ ഒരു ചോദ്യം :-)
എന്താണ് ഒരു യാത്ര? വീട്ടില്‍ നിന്നു പലവ്യജ്ഞന കടയില്‍ അരി വാങ്ങാന്‍ പോകുന്നത് ഒരു യാത്രയായി പറയാമോ?
ഒരു യാത്ര എന്ന് പറയുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് ബസ്സ് സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കുന്നതും, ഇടിച്ചു ബസില്‍ കേറുന്നതുമൊക്കെയാണ്..
പിന്നെ കുറച്ചു കൂടെ നല്ലൊരു യാത്ര ആലോചിക്കാന്‍ നോക്കിയാല്‍.. നല്ലൊരു മലഞ്ചെരുവിലൂടെ, തണുത്ത കാറ്റും കൊണ്ട്, ബസിന്റെ ഇരപ്പിനിടയില്‍, നോക്കെത്താ ദൂരത്തേക്കും നോക്കി ഇരിക്കുന്നതാണ് ഓര്‍മ വരുക..
അതാണൊ ശരിക്കും ഒരു യാത്ര?

Friday, March 24, 2006
ഊരുതെണ്ടി??
അച്ഛന്റെ ജോലി മാറ്റം അനുസരിച്ച് സ്കൂള്‍ മാറുന്നത് ഒരു സ്ഥിരം പരിപാടി ആയി മാറിയ കാലഘട്ടത്തില്‍.. ഒരിക്കല്‍ രാവിലെ സ്കൂളില്‍ അസംബ്ലിക്ക് അടുത്ത് നിന്ന സഹപാഠി നീ എവിടെന്നാ വരുന്നതെന്നു ചോദിച്ചു.. ഞാന്‍ ഒരു മടിയും കൂടാതെ പറഞ്ഞു "കേരളത്തീന്ന്"..
ഏന്നും പുതിയ സ്കൂളില്‍ ചേരുമ്പോള്‍, ഒരു അന്യന്‍ എന്ന രീതിയില്‍ എല്ലാരും നോക്കുമ്പോള്‍, എങ്ങനെയെങ്കിലും അവരുടെ മുന്നില്‍ ചമ്മാതെ ജീവിചു പോകണം എന്നാണ് എന്റെ മനസില്‍.. മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം എന്നു ഇങ്ങനെ കറങ്ങുമ്പോള്‍ എന്റെ സംസാര ഭാഷ ഹിന്ദി, തമിഴ്, മലയാളം എന്നിങ്ങനെ മാറുന്ന കാര്യം ഞാന്‍ പോലും അറിഞ്ഞിരുന്നില്ല.. വലുതായാപ്പോള്‍ അമ്മയും ബന്ധുക്കളും പറഞ്ഞാണ് ഞാന്‍ ഇതൊക്കെ അറിയുന്നത്..
എന്തായാലും ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു മാറ്റത്തിനിടയില്‍ ആണ് രാവിലെ സഹപാഠിയുടെ ഈ ചോദ്യം.. അവന് ഉത്തരം കേട്ടപ്പോഴെ എന്റെ ഭൂമിശാസ്ത്രത്തിലുള്ള അറിവിനെ കുറിച്ച് പുച്ഛം ആയി.. എന്നാല്‍ പിന്നെ എന്നെ എന്റെ അബദ്ധം മനസിലാക്കിപിച്ചിട്ട് തന്നെ കാര്യം എന്നു വിചാരിച്ച് അവന്‍ ക്രോസ്സ് വിസ്താരം തുടങ്ങി..
കേരളത്തില്‍ എവിടുന്നാ??
ആലപ്പുഴ..
ആലപ്പുഴയില്‍ എവിടുന്നാ??
കേരളത്തില്‍..
കേരളത്തില്‍ എവിടെന്നാ??
ആലപ്പുഴയില്‍...
കുറച്ച് കഴിഞ്ഞപ്പോള്‍ അവന് പിടികിട്ടി എന്റെ അടുത്ത് ചോദ്യം ചോദിച്ചിട്ട് കാര്യം ഇല്ല.. എല്ലാ ചോദ്യത്തിനും ഉത്തരം ഉണ്ട്.. മണ്ടത്തരം ആണെങ്കില്‍ എന്തും :-). പക്ഷെ അതു പറയുന്നത് മണ്ടത്തരം ആണെന്ന് എനിക്കും മനസിലായത് കൊണ്ടു അന്നു മുതല്‍ ഭൂമിശാസ്ത്രം എന്ന് വിഷയത്തോട് ഒരു താല്‍പര്യം തുടങ്ങി..
വലിയ ഒരു ഇന്ത്യ മാപ്, വേള്‍ഡ് മാപ് പിന്നെ ഒരു അറ്റ്‌ലസ് ഒക്കെ വീട്ടിലെ അലമാരയില്‍ നിന്നും ചികഞ്ഞെടുത്ത് മനസിലാക്കി തുടങ്ങി.. കൂടെ ആ സ്ഥലങ്ങളൊക്കെ കാണാന്‍ ഉള്ള സ്വപ്നങ്ങളും.
തിരുവനന്തപുരം എത്തിയപ്പോള്‍ അച്ഛന്റെ ജോലി മാറ്റത്തിന്റെ കൂടെ ഉള്ള സ്ഥലം മാറ്റം നിറുത്തി.. അച്ഛന്‍ എന്നെ നാട്ടിലെ സ്കൂളിലാക്കി ഇന്ത്യയുടെ ഓരോ കോണില്‍ ജോലിയുമായി നടന്നു.. ആ സന്ദര്‍ഭങ്ങളിലൊക്കെ അച്ഛനെ കാണാന്‍ എന്ന പേരില്‍ ഓരോ സ്ഥലം കാണാന്‍ ഞാന്‍ പോകുമായിരുന്നു..
സ്കൂള്‍ മാറ്റം ശീലിച്ചത് കൊണ്ടായിരിക്കും തിരുവനന്തപുരത്ത് തന്നെ ഞാന്‍ മൂന്ന് സ്കൂളില്‍ പഠിച്ചു.. പക്ഷെ അതു വേറെ ഒരു കഥയാണ്.. ഒരിക്കല്‍ കോളേജില്‍ കേറിയേപ്പിന്നെ ശരിക്കും ഊരുചുറ്റല്‍ തന്നെ തുടങ്ങി.. ടൂര്‍ എന്നു പറയുന്ന എല്ല പരിപാടിയിലും ഞാന്‍ മുന്‍പന്തിയില്‍ നില്‍ക്കുമായിരുന്നു.. പിന്നെ ജോലി ആയതില്‍പിന്നെ ഊരുചുറ്റലിനു പുതിയ പേരു കിട്ടി.. ഓണ്‍സൈറ്റ്.. ഒരു ഓണ്‍സൈറ്റ് കറക്കം കൊണ്ടു പുതിയ കുറെ സ്ഥലങ്ങളുടെ പേരും പെരുമയും അറിഞ്ഞു.. കൂടെ പുതിയ കിനാവുകള്‍ തുടങ്ങി.. പണ്ട് അച്ഛന്റെ അലമാരിയില്‍ നിന്ന് എടുത്ത വേള്‍ഡ് മാപ് വീണ്ടും പൊടി തട്ടി എടുത്തു നോക്കി.. ഒരു ഓണ്‍സൈറ്റ് കൊണ്ടു എന്റെ ഊരുചുറ്റല്‍ ആഗ്രഹം അടക്കാം എന്നു വിചാരിച്ച കമ്പനിക്കു തെറ്റി.. അവര്‍ എന്റെ ആഗ്രഹങ്ങള്‍ കൂട്ടിയതേ ഉള്ളൂ.. ജോലി മാറി.. ഇപ്പോള്‍ ഒരിടത്തും ഉറച്ച് നില്‍ക്കാതെ അങ്ങുമിങ്ങും അലയുന്നു.. ഞാനും എന്റെ മനസും.
ഈ ജീവിതത്തെ ഒരു ഊരുതെണ്ടല്‍ എന്ന് പറയാമോ?

Thursday, March 23, 2006
തടിയന്‍
നല്ല വെയില്‍.. ഈ വെയിലത്ത് വല്ല മരച്ചുവട്ടിലും ഇരുന്നാല്‍ പോരേ എന്നു എന്റെ തലച്ചോര്‍ പറഞ്ഞെങ്കിലും, എളുപ്പം നടന്നാല്‍ വീട്ടില്‍ എളുപ്പം എത്താം എന്ന് എന്റെ മനസു പറഞ്ഞു.. എന്തിനാ ഞാന്‍ ഈ ധൃതി പിടിച്ച് നടക്കുന്നത്?? വീട്ടില്‍ എത്തി അമ്മയെ കാണാന്‍ ഉള്ള ആകാംക്ഷയാണോ? അതൊ എളുപ്പം തിരിച്ചു സ്കൂളില്‍ ചെന്ന് ടീച്ചറിന്റെ ക്ലാസ്സ് കേള്‍ക്കാനൊ?
വീട്ടില്‍ എത്തി ഊണു കഴിഞ്ഞു തിരിച്ചു സ്കൂളിലേക്കു നടക്കുമ്പോള്‍ ഉറപ്പായി.. അമ്മയെ കാണാനൊ റ്റീച്ചറിന്റെ ക്ലാസ്സ് കേള്‍ക്കാനോ ഒന്നും അല്ല ഈ ധൃതി കൂട്ടിയത്.. നല്ല പൊരിച്ച മത്തി കൂട്ടി അമ്മയുടെ ഊണു കഴിക്കാന്‍ ഉള്ള ഓട്ടം ആയിരുന്നു അത്..
അന്ന് ഊണിന് വേണ്ടി ഓടി തുടങ്ങിയ എനിക്ക് ഇപ്പോഴും ആഹാരം ഒരു വീക്ക്‌നെസ്സ് ആണ്.. അന്നും ഞാന്‍ ഒരു തടിയന്‍.. ഇന്നും.. ഒരു മാറ്റവും ഇല്ല.. നാട്ടുകാര്‍ ബഹുമാനം കൊണ്ടോ.. പേടി കൊണ്ടൊ എന്നറിഞ്ഞുകൂടാ.. മുഖത്ത് നോക്കി തടിയാ എന്നു വിളിക്കാറില്ല.. എന്നാലും ഞാന്‍ എന്നെ തടിയാ എന്നു തന്നെ വിളിക്കട്ടെ :-)
സ്വന്തം